മദ്യപാനത്തെ തുടർന്ന് തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇയാളെ വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേരേ കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. കുമളി സ്വദ്ദേശി അജിത്ത് കമ്പം സ്വദ്ദേശി ഖാദർ എന്നിവർ
തേനിയിൽ നിന്നുമാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News