
വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ.
കാസർകോട് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ കെ ആണ് പിടിയിലായത്. താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിനാണ് ഇയാൾ 3000 രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. കാസർകോട് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

