ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ഡൽഹിയിൽ 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു, പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ

arrest

പശ്ചിമ ഡൽഹി തിലക് നഗറിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ 12 കാരനെ പ്രായപൂർത്തിയാകാത്തവർ തല്ലിക്കൊന്നതിൽ മൂന്നു പേർ അറസ്റ്റിൽ. വഴക്കിനെ തുടർന്നുണ്ടായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വ‍ഴക്കിന് പിന്നാലെ പ്രധാന പ്രതി വീട്ടിലെത്തി 17 വയസ്സുള്ള രണ്ട് ബന്ധുക്കളോടും 13 വയസ്സുള്ള മറ്റൊരാളോടും സംഭവ വിവരം അറിയിച്ചു. തുടർന്ന് മൂവരും ചേർന്ന് ഇരയെ തിരഞ്ഞ് കണ്ടെത്തി നേരിട്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ കൂട്ടം ചേർന്ന് ആക്രമിക്കുകയും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ALSO READ: ‘ഭർത്താവിന് സ്നേഹം മകളോട് മാത്രം, എന്നോടില്ല’; യുപിയിൽ മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്

സംഭവത്തിന് പിന്നാലെ മരിച്ച ബാലന്റെ മാതാപിതാക്കള്‍ സമീപത്തെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഉടൻ തന്നെ മൂന്ന് പ്രതികളെയും പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News