വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിന് 12 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

arun dev rape case

യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പട്ടം മെഡിക്കൽ കോളേജ് ഈന്തിവിള ലൈനിൽ പുതുവൽ വീട്ടിൽ ദേവരാജൻ മകൻ 38 വയസുകാനായ അരുൺദേവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.

2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യാത്രയിൽ കാർ ഡ്രൈവറായി എത്തിയ പ്രതി പിന്നീട് നിരന്തരം ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിനെയും സഹോദരനെയും വിവരം അറിയിക്കുകയും അവർ പ്രതിയെ പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു. തുടർന്ന് 23-02-2017-ാം തീയ്യതി പ്രതി മതിൽ ചാടി വീട്ടിനകത്തു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമാണുണ്ടായത്.

Also read; മുത്തച്ഛൻ കൊലക്കേസ്: ദൃക്‌സാക്ഷിയായ 10 വയസ്സുകാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവിന് 4 വർഷം കഠിന തടവ്

കളിക്കാൻ പോയിരുന്ന മക്കൾ തിരിച്ചെത്തിയപ്പോൾ അമ്മയുടെ നിലവിളി കേൾക്കുകയും ബഹളംവച്ച് നാട്ടുകാരെ അറിയി​ക്കുകയുമായിരുന്നു. അപ്പോൾ തന്നെ പ്രതി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
പൂജപ്പുര പോലീസ് ഇൻസ്പെക്‌ടറായിരുന്ന പി. ശ്യാംകുമാർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News