
ദില്ലി തിലക് നഗറിൽ 20കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. 20 കാരന് പ്രായപൂർത്തിയാകാത്തയാളുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സഹോദരൻ എതിർത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വഴിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ വിളിച്ചതിൻ പ്രകാരം സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണത്തിൽ പ്രധാന പ്രതി പ്രായപൂർത്തിയാകാത്തയാളാണെന്നും, 20കാരനുമായുള്ള തന്റെ സഹോദരിയുടെ ബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിനിടെ, കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. പ്രതികൾ ആയുധം കൊണ്ടുവന്നതിനാൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


