
ബെംഗളൂരുവില്‍ മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് യുവതി. 26കാരിയായ വിജയലക്ഷ്മിയാണ് ഒന്നും നാലും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
റായ്ച്ചൂര്‍ ജില്ലക്കാരിയാണ് വിജയലക്ഷ്മി. ഭര്‍ത്താവിന്റെ ജോലി ആവശ്യങ്ങള്‍ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയത്.
വീട്ടിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിജയലക്ഷ്മി മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങുകയായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവ് ബെംഗളൂരുവിലെ ഒരു മാളിലെ ജീവനക്കാരനാണ്.
content summary : 26 year-Old Woman Kills Children and Dies by Suicide in Bengaluru
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

