കോഴിക്കോടും ഇടുക്കിയിലും വൻ ലഹരി വേട്ട; 40 ഗ്രാം എം ഡി എം എയുമായി യുവാക്കള്‍ പിടിയില്‍

kozhikode-mdma-arrest

കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി ആര്‍, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

അതേസമയം, വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രം എം ഡി എം എ യുമായി ഇടുക്കി കട്ടപ്പനയില്‍ യുവാവ് അറസ്റ്റിലായി. കട്ടപ്പന മുളകരമേട് കാഞ്ഞിരത്തുംമൂട്ടില്‍ സുധീഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സുധീഷിന്റെ വീട്ടില്‍ നടത്തിയ പരശോധനയിലാണ് 39.7 ഗ്രം എം ഡി എം എ കണ്ടെത്തിയത്.

Read Also: അയർക്കുന്നം കൊലപാതകം : പ്രതി സോണിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

ബെംഗളുരില്‍ നിന്ന് എം ഡി എം എ കേരളത്തില്‍ എത്തിച്ചു വില്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സുധീഷ്. ഇയാളില്‍ നിന്ന് എം ഡി എം എ വാങ്ങി ഉപയോഗിക്കുന്നവരില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ സംഘത്തിലെ കൂട്ടു പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News