
മലപ്പുറം പൊന്നാനിയില്‍ ബാലികയെ പീഡിപ്പിച്ച ശേഷം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് തമിഴ് നാട്ടിലെ നാഗൂരില്‍ നിന്നും പിടികൂടിയത്.
പൊന്നാനിയില്‍ പൊടിമില്ലില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി ആളില്ലാതിരുന്ന സമയത്ത് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഷംസുദീന്‍ ഒളിവില്‍ പോകുകയായിരുന്നു. 51 കാരനായ പ്രതി തമിഴ്‌നാട്ടിലേക്കാണ് കടന്നത്. നാഗൂര്‍, ഏര്‍വാടി, മുത്തുപേട്ട തുടങ്ങിയ ദര്‍ഗകളില്‍ ഒളിവില്‍ക്കഴിഞ്ഞു.
Also read – കുട്ടികള്‍ തമ്മിലുള്ള വഴക്കിനെച്ചൊല്ലി പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച സഹപാഠിയുടെ പിതാവ് അറസ്റ്റില്‍
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പൊലീസ് ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിച്ചു വരികയായിരുന്നു. നാഗൂര്‍ ഭര്‍ഗ്ഗയിലുണ്ടെന്ന് മനസ്സിലാക്കി അന്വേഷണ സംഘം അവിടെയെത്തി. തന്ത്രപൂര്‍വം പിടികൂടികൂടുകയായിരുന്നു. പൊന്നാനി സിഐ എസ് അഷറഫ്,എസ്ഐ ബിബിന്‍ സി.വി, എഎസ്ഐ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്. പത്തുവര്‍ഷം മുന്‍പും സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഇയാളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

