
ദില്ലിയിൽ അടിമുടി ദുരൂഹത. 2026 ജനുവരി 27 വരെ 807 പേരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ 500 നടുത്ത് സ്ത്രീകളും കുട്ടികളുമാണ്. ജനുവരി 1 നും ജനുവരി 27 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കാണാതായവരിൽ 235 പേരെ കണ്ടെത്തിയതായി പൊലീസ് പറയുണ്ട്. എന്നാൽ ഇനിയും 572 പേർ കാണാമറയത്ത് തുടരുകയാണ്.
കാണാതായവരുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ പ്രായപൂർത്തിയാകാത്ത 191 കുട്ടികൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 48 കുട്ടികളെ കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം മാത്രം 500 ലധികൾ പേരെയാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ദില്ലിയിൽ മാത്രം കാണാതായത് 5,559 കുട്ടികളെയാണ്. ഇതിൽ കൂടുതൽ പേരും എങ്ങോട്ട് പോയി എന്ന് യാതൊരു വിവരവും പോലീസിന്റെ കയ്യിൽ ഇല്ല.
മിസ്സിങ് കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്ന ദില്ലിയിൽ പുതുവര്‍ഷത്തില്‍ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 2.3ലക്ഷം ആളുകളെ കാണാതായി, വെറും 52,000 കേസുകള്‍ മാത്രമാണ് ഇതില്‍ തീർപ്പാക്കാൻ പൊലീസിന് സാധിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്ക് എന്തുസംഭവിച്ചുവെന്നുപോലും ആര്‍ക്കും അറിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


