
എറണാകുളം ചെറായില്‍ അമിതവേഗതയില്‍ കാറോടിച്ച് 16കാരന്റെ പരാക്രമം. അമിതവേഗതയില്‍ റോഡിലൂടെ ചീറിപാഞ്ഞെത്തിയ ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു. കുട്ടി അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുട്ടിയോടിച്ച ഇന്നോവ ക്രിസ്റ്റ ഇടിച്ച് ഒരു വൃദ്ധക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നാട്ടുകാര്‍ വണ്ടി തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടി വണ്ടി നിര്‍ത്താതെ പോകുന്നതും വിഡിയോയില്‍ കാണാം. കായംകുളത്ത് രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ 16 കാരന്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അപകടമുണ്ടാക്കിയ വാഹനം ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
content summary: A 16-year-old’s reckless driving in Cherai, Ernakulam: An Innova Crysta speeding down the road collided with several vehicles. CCTV footage of the teenager causing the accident by driving at excessive speed has been released.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

