‘കല്ല്യാണത്തിന് വരണേ….’; വാട്‌സാപ്പ് വഴി വന്ന വിവാഹക്ഷണക്കത്ത് തുറന്ന സര്‍ക്കാര്‍ ജീവനക്കാരന് നഷ്ടമായത് രണ്ട് ലക്ഷം രൂപ

cyber fraud case

തട്ടിപ്പിന്റ വിവിധ രീതികള്‍ കണ്ടിട്ടുണ്ടെങ്കിലും വിവാഹ ക്ഷണക്കത്ത് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരന്റെ വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത്. വാട്ട്സ്ആപ്പില്‍ വിവാഹക്ഷണക്കത്ത് എന്ന വ്യാജേന വന്ന എപികെ ഫയല്‍ തുറന്നതോടെയാണ് ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടുലക്ഷം രൂപ നഷ്ടമായത്.

ഓഗസ്റ്റ് 30-ന് കല്യാണമാണെന്നും പങ്കെടുക്കണമെന്നുമുള്ള ഒരു സന്ദേശത്തിന്റെ കൂടെയാണ് സൈബര്‍തട്ടിപ്പുകാര്‍ വിവാഹക്ഷണക്കത്ത് എന്ന പേരില്‍ മറ്റൊരു ഫയലും അയച്ചത്. അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. പിഡിഎഫ് ഫയല്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ എപികെ ഫയല്‍. ഫോണിലെ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുന്ന, ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ഹാക്കര്‍ അയച്ചത്.

Also read- ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രയാഗ്രാജില്‍ ജിആര്‍പി കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

ലിങ്കില്‍ ക്ലിക്ക് ചെയ്തതും ഉദ്യോഗസ്ഥന്റെ ഫോണിന്റെ നിയന്ത്രണം സൈബര്‍ തട്ടിപ്പ് സംഘം ഏറ്റെടുക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സഫര്‍ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഹിംഗോളി പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ഉദ്യേഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News