വയനാട്ടിൽ കൊടുംകുറ്റവാളി പിടിയില്‍; സാഹസികമായി പിടികൂടി ബത്തേരി പൊലീസ്

wayanad arrest

യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി വയനാട്ടിൽ പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ് (32) നെയാണ് ബത്തേരി പൊലീസ് സാഹസികമായി ചൊവ്വാഴ്ച പിടികൂടിയത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി നിരവധി കേസുകളും നിലവിലുണ്ട്.

Also read: ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു: മഹാരാഷ്ട്രയിൽ പീഡനത്തിരയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ വീട്ടിൽ കിടന്നത് നാല് ദിവസം

തിങ്കളാഴ്ച രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദ് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. കൈമുട്ടിനും, കണ്ണിനും, ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്തു വെച്ച് തന്നെ സംജാദിനെ പൊലിസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News