ആറ് വയസുകാരിയെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; നാടിനെ നടുക്കിയ സംഭവം ദില്ലിയിൽ

sexual assault in delhi

ദില്ലിയിൽ ആറ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺ കുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. വടക്കുകിഴക്കന്‍ ദില്ലിയിലെ ഭജന്‍പുരയിലാണ് ആർ കുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗം നടത്തിയത്. 10, 13, 14 വയസ്സുകളുള്ള ആൺകുട്ടികളാണ് ആറ് വയസുകാരിയെ ആക്രമിച്ചത്. ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ക്രൂരമായ ബലാത്സംഗം നടത്തിയതെന്നാണ് പെൺകുട്ടിയുടെ ‘അമ്മ പറഞ്ഞത്.

ശക്തമായ രക്തസ്രാവത്തോടെയാണ് പെൺകുട്ടി വീട്ടിലേക്ക് എത്തിയത് എന്നും ഭയപ്പെട്ട കുട്ടി താന്‍ വീണതാണെന്നാണ് ആദ്യം തന്നോട് പറഞ്ഞതെന്നും കുട്ടിയുടെ അമ്മയെ പൊലീസിന് മൊഴി നൽകി. ”അവള്‍ക്ക് രക്തസ്രാവമുണ്ടായിരുന്നു. ബോധരഹിതയായി അവൾ വീണു. ഞാന്‍ അവളുടെ മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തുകയും അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണുവെന്നാണ് ആദ്യം പറഞ്ഞത്’, അമ്മ പറഞ്ഞു. കുട്ടിയുടെ മൊഴിയിൽ സംശയം തോന്നിയതോടെ വീണ്ടും ചോദ്യം ചെയുകയും 13 വയസ്സുള്ള അയല്‍വാസിയായ കുട്ടിയും മറ്റ് രണ്ട് ആണ്‍കുട്ടികളും കൂടി ഭക്ഷണം വാഗ്ദാനം ചെയ്ത് തന്നെ ആക്രമിച്ചതായി കുട്ടി സമ്മതിക്കുകയുമായിരുന്നു എന്നും ‘അമ്മ പറയുന്നു.

Also read: രാജ്യത്ത് വീട്ടുജോലിക്കാർ നടത്തിയ ഏറ്റവും വലിയ മോഷണം; നേപ്പാൾ സ്വദേശികൾ കവർന്നത് 18 കോടിയുടെ സ്വർണഭാരങ്ങൾ

പെൺകുട്ടി ആക്രമിക്കപ്പെടുന്നതിന് തൊട്ട് മുൻപ് പിതാവിനൊപ്പം പുറത്തുപോയിരുന്നുവെന്ന് കുടുംബം പറഞ്ഞു. മിഠായി വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ വീട്ടിലേക്കുള്ള വഴിയില്‍ പിതാവ് ഇറക്കിവിട്ടു. ഇത് ശ്രദ്ധിച്ച ആൺകുട്ടികൾ കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News