20 ഓളം മോഷണ കേസുകളിലെ പ്രതി ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ

saleem

20 ഓളം മോഷണ കേസുകളിലെ പ്രതി ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി പ്രവീൺ വിശ്വനാഥൻ, പ്രിയ സദനം വീട്ടിൽ ആണ് ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ ആയത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വരവൂരിൽ കൊലപാതകശ്രമത്തിനിടെ ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷണം നടത്തി കടന്നു കളയുക ആയിരുന്നു.

ഉപേക്ഷിച്ച ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാഞ്ഞങ്ങാട് സന്മയ്യ നിവാസിൽ സനലിന്റെ ബൈക്കാണ് എന്ന് തെളിയുകയും ബൈക്ക് സനലിൽ നിന്നും പ്രവീൺ വിശ്വനാഥൻ, മുഹമ്മദ് ശിഹാബ് തുടങ്ങിയവർ വാങ്ങിയതാണെന്നും കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പ്രവീൺ വിശ്വനാഥനെ തമിഴ്നാട്ടിൽ നിന്നും പിടികൂടുകയായിരുന്നു.

Also read: ഡോക്ടർ വിപിനെതിരായ ആക്രമണം; സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ച് കെ ജി എം ഒ എ

പ്രതിയുടെ കൂട്ടാളി മുഹമ്മദ് ശിഹാബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രവീൺ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയാണ് കുന്നംകുളം എ സി പി സന്തോഷ് ന്റെ നിർദ്ദേശപ്രകാരം ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വിനുവിജയൻ, എസ് ഐ എ ആർ നിഖിൽ, ക്രൈം സ്കോട് സബ് ഇൻസ്പെക്ടർ ജോളി സെബാസ്റ്റ്യൻ, എ എസ് ഐ അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, പ്രമോദ്,അനൂപ്, അഭിജിത്ത് തുടങ്ങിയവരുടെ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News