
ബി ജെ പി ഭരിക്കുന്ന ദില്ലിയില്‍ വിദ്യാര്‍ഥിനിക് നേരെ ആസിഡ് ആക്രമണം. വിദ്യാർഥിനി കോളേജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ മുഖത്തു സാരമായി പൊള്ളലേറ്റു. പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ലക്ഷ്മി ഭായി കോളേജിൽ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ദില്ലിയിൽ വലിയ സുരക്ഷാ പ്രശ്നമാണ് സ്ത്രീകൾ അടക്കം നേരിടുന്നത്.
മുകുന്ദ്പൂര്‍ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് അക്രമിയുമായി തര്‍ക്കമുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. കോളേജിലേക്ക് നടന്നുപോകുമ്പോള്‍ ജിതേന്ദര്‍ എന്ന നാട്ടുകാരനായ പരിചയക്കാരന്‍ ബൈക്കിലെത്തുകയായിരുന്നു. ബൈക്കില്‍ ഇഷാന്‍, അമന്‍ എന്നിവരുമുണ്ടായിരുന്നു. ഇഷാന്‍ ആസിഡ് കുപ്പി അമന് നല്‍കുകയും അയാള്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പെൺകുട്ടി മുഖം പൊത്തി ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ആസിഡ് മുഖത്ത് വീഴുകയായിരുന്നു. കൈകളിലും പൊള്ളൽ ഏറ്റിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

