തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകം മോഷണത്തിനിടെയോ ശാരീരികബന്ധത്തിനിടെയോ? ചുരുളഴിക്കാൻ പൊലീസ്

spa case arrest

ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 62 കാരി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് മണ്ണഞ്ചേരി സ്വദേശി അബൂബക്കർ എന്ന 68 കാരനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിരിക്കുകയാണ്. കൊച്ചുമോൻ എന്നയാളും ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് പൊലീസ് പിടിയിൽ ആയിരിക്കുന്നത്.

അറസ്റ്റിലായ അബൂബക്കർ കൊല്ലപ്പെട്ട സ്ത്രീയുടെ സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സംഭവ ദിവസം രാത്രിയിൽ അബൂബക്കർ സ്ത്രീയുടെ വീട്ടിൽ എത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനു ശേഷം സ്ത്രീ മരണപ്പെട്ടെന്ന സംശയത്തിൽ മുളകുപൊടി വിതറിയും ഇലക്ട്രിക് ലൈനുകൾ വിച്ഛേദിച്ചും രക്ഷപ്പെടുകയായിരുന്നു.

അടുത്തദിവസം സ്ത്രീ മരണപ്പെട്ട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിനോട് സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് അബൂബക്കറായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇയാളെ സാക്ഷി പട്ടികയിൽപ്പെടുത്തി ചോദ്യം ചെയ്യുന്നതിനിടയിലാണ് സംശയം ബലപ്പെടുകയും കൊലപാതക കേസിൽ അബൂബക്കർ അകത്താക്കുകയും ചെയ്തത്. ഇതിനുശേഷം പൊലീസ് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ പിന്നീടാണ് ഈ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ് വരുന്നത്.

Also read: കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റർ കോട പിടികൂടി; നെയ്യാറ്റിൻകരയിൽ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്സൈസ്

സ്ത്രീയുടെ നഷ്ടപ്പെട്ടുപോയ ഫോൺ വീണ്ടെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കേസിൽ വീണ്ടും രണ്ടുപേരെ പൊലീസ് പിടികൂടുന്നത്. അമ്പലപ്പുഴ ഡിവൈഎസ്പി രാജേഷിന്റെയും ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രന്റെയും മികവുറ്റ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തിയത്.

കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധം ഉണ്ടായിരുന്ന കൊച്ചുമോൻ എന്ന യുവാവും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയും ചേർന്ന് ആ വീട്ടിൽ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികൾ അബൂബക്കർ ആണോ അതോ രണ്ടാമത് എത്തിയ കൊച്ചുമോനും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഈ സ്ത്രീയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച വസ്തുക്കളും ഈ രണ്ടുപേരിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടത്തിയത് ആരാണ് എന്നുള്ളതാണ് ഇപ്പോൾ പൊലീസിന്റെ മുന്നിൽ ഉയർന്നു വരുന്ന ചോദ്യം. ആദ്യം വീട്ടിലെത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട അബൂബക്കർ ആണോ അതോ പിന്നീട് മോഷണത്തിനായി എത്തിയ കൊച്ചുമോനും കൂടെ ഉണ്ടായിരുന്ന സ്ത്രീയും ആണോ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും അമ്പലപ്പുഴ പൊലീസ് ചോദ്യം ചെയ്തു വരിയകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News