തൃശ്ശൂരിൽ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

crime thrissur ganja

തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടരക്കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ.

വേലൂർ തണ്ടിലം മനയ്ക്കലാത്ത് 32 വയസുള്ള ജിഷ്ണുവാണ് പിടിയിലായത്. തൃശൂർ പൊലിസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലായത്.

ALSO READ: കടയില്‍ സാധനം വാങ്ങാനെത്തിയ മൂന്നാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വ്യാപകമായി പ്രചരിച്ച് സിസിടിവി ദൃശ്യം: കേസെടുത്ത് പൊലീസ്

തണ്ടിലം പള്ളിക്ക് സമീപം ഇയാൾ വാടകയ്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.

ALSO READ: ഗർഭിണിയായ ഭാര്യയെ കൊന്ന് ശരീരം വെട്ടിനുറുക്കി; നദിയിൽ ഉപേക്ഷിക്കാൻ പോകവേ ഭർത്താവ് പൊലീസ് പിടിയിൽ, ക്രൂരകൊലപാതകം ഹൈദരാബാദിൽ

English summary : Ambulance driver arrested with 2.5 kg of ganja in Thrissur Erumapetti. The arrested person is 32-year-old Jishnu from Manakkal, Thandilam, Vellore.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News