രാജസ്ഥാനിൽ 150 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Ammonium Nitrate Seized Rajasthan

രാജസ്ഥാനിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ വച്ച് കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്.

ഇൻ്റലിജൻസ് വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ആണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്. അതോടൊപ്പം 200 എക്‌സ്‌പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പൊലീസ് കണ്ടെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: നാലാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ സ്കൂൾ ഡയറക്ടർക്ക് 12 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പുതുവത്സരാഘോഷം കണക്കിലെടുത്തു ദില്ലി NCR മേഖലയിൽ കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരി വസ്തുക്കളും പിടികൂടി

English summary : 150 kg Ammonium Nitrate Seized from Car in Tonk, Rajasthan. Two people arrested.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News