
തിരുവനന്തപുരം തുമ്പയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി .തുമ്പ കുളത്തൂരില്‍ ഇന്നലെ വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം.സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്ന വഴിക്കായിരുന്നു പ്രതി ആക്രമണം നടത്തിയത്.കുളത്തൂര്‍ കൊന്നവിളാകം സ്വദേശി അഭിജിത് (34) ആണ് ആക്രമണം നടത്തിയത്. സ്റ്റേഷന്‍കടവ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിനാണ് മുറിവേറ്റത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പോകുന്നത് കണ്ട് ഇഷ്ടപ്പെടാത്തതില്‍ പ്രകോപിതനായി അഭിജിത് ഇവരെ ചീത്ത വിളിച്ചു. പെണ്‍കുട്ടികളെയടക്കം ചീത്ത വിളിച്ചത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കുട്ടികളുമായി പ്രതി തര്‍ക്കവും പിടിവലിയുമായി . തുടര്‍ന്ന് അവിടെ നിന്നും കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
Also read – പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 60കാരന്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍
തുടര്‍ന്ന് അഭിജിത് വീട്ടിലേയ്ക്ക് പോയി ബ്ലൈഡുമായി മടങ്ങിയെത്തിയാണ് ഫൈസലിനെ ആക്രമിച്ചത്. ഉടന്‍ തന്നെ ഫൈസലിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫൈസലിന് കഴുത്തില്‍ പത്ത് തുന്നലുണ്ട്. വധശ്രമമടക്കമുള്ള വകുപ്പുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

