രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; സംഭവം ബംഗാളിൽ

medical student raped in bangal

പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ദുര്‍ഗ്ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ക്യാമ്പസിന് അടുത്തു വച്ചാണ് പെണ്‍കുട്ടി അതിക്രമത്തിനിരയായത്. ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.

ഇന്നലെ രാത്രി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോള്‍
കോളേജ് ഗേറ്റിന് സമീപം വെച്ച് ചിലര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു വനപ്രദേശത്തേക്ക് അക്രമികള്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സുഹൃത്ത് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോളേജ് ജീവനക്കാര്‍, വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നിവരുള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം സംഭവത്തില്‍ സുഹൃത്തിനും പങ്കുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിച്ചു. മകളെ തെറ്റിദ്ധരിപ്പിച്ച് സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കൃത്യം നടത്തിയവര്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും 5,000 രൂപ കവരുകയും ചെയ്തതായും പിതാവ് പറയുന്നു. നിലവില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read – വിവാഹം നടത്താന്‍ പണമില്ല; ബന്ധു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് യുവാവ്‌

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത് ഈ അടുത്തായിരുന്നു. ആര്‍ജികാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് കൊല്‍ക്കത്തയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂടി ബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News