ബംഗാളിൽ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം; ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് ചെയ്തത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

ബംഗാളിലെ ദുർഗപൂരിൽ മെഡിക്കൽ വിദ്യാർഥി ബലാൽസംഘത്തിനിരയായ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവിൽ പോയ രണ്ട് പ്രതികളെ പിടികൂടിയത്. ബിരാജി സ്വദേശി ഷെയഖ് നസീറുദ്ധീൻ അബു ബൗരി,ഫിർദൗസ് ശൈഖ്, റിയാസുദ്ധീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്ന് ദുർഗാപൂർ ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക്. പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തും.

ALSO READ: ‘എല്ലാം സമയം വരുമ്പോൾ പറയാം’; ശബ്ദ സന്ദേശത്തെ കുറിച്ചും ഒ ജെ ജനീഷ് ഉൾപ്പെട്ട 18 ലക്ഷം തട്ടിപ്പിനെ കുറിച്ചുമുള്ള ചോദ്യങ്ങളിൽ നിന്ന് ‘മുങ്ങി’ രാഹുൽ മാങ്കൂട്ടത്തിൽ

അതേസമയം മമത ബാനർജിയുടെ വിവാദ പരാമഷത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മമതയുടെ പ്രതികരണം അപലപനീയമാണെന്ന് അതിജീവിതയുടെ പിതാവ് വിമർശിച്ചു. എട്ടിനും 9നും ഇടക്കാണ് മകൾ പുറത്തിറങ്ങിയതെന്നും 12 30നാണ് മകൾ പുറത്തിറങ്ങിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിൽ ആണെന്നും പിതാവ് ചോദ്യം ഉന്നയിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും തൃണമൂൽ കോൺഗ്രസ് സർക്കാർ പിന്മാറണമെന്നും വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News