
ബംഗളുരുവിൽ അഞ്ചുവയസുകാരാണ് അജ്ഞാതന്റെ ക്രൂരമർദനം. കുട്ടിയെ ഓടിവന്ന് ‘ഫുട്ബോൾ തട്ടുന്നതുപോലെ’ ചവിട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡിസംബർ 14-നാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ ത്യാഗരാജ നഗറിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ ആണ് ഇയാൾ ഫുട്‍ബോൾ പോലെ തട്ടിത്തെറിപ്പിക്കുന്നത്. സംഭവത്തിൽ രഞ്ജൻ എം (35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒരു ജിം ട്രെയിനറാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്ന് കുട്ടിയുടെ അമ്മ ദീപിക പറഞ്ഞു.
അമ്മൂമ്മയുടെ വീടിന് മുന്നിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നെയ്‌വ് ജെയിൻ എന്ന അഞ്ചു വയസ്സുകാരനാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. പുറകിലൂടെ ഓടിവന്ന ഒരാൾ കുട്ടിയെ ബലമായി ചവിട്ടുന്നതും കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നതും പുറത്തുവന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ചവിട്ടിയ ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെ ഇയാൾ നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കുട്ടിയുടെ പുരികത്തിന് സമീപത്തും കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്. രഞ്ജൻ മുൻപും സമാനമായ രീതിയിൽ പ്രദേശത്തെ മറ്റ് കുട്ടികളെയും പെൺകുട്ടികളെയും ആക്രമിച്ചിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായതായും ആരോപണമുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം (Psychological disorder) ഉള്ളതായി മാതാപിതാക്കൾ അവകാശപ്പെട്ടതിനെത്തുടർന്ന്, കോടതിയുടെ അനുമതിയോടെ ഇയാളെ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

