
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെയും ദന്തഡോക്ടറായ ഭാര്യയെയും കൊലചെയ്ത കേസിൽ നിർണ്ണായക വഴിതിരിവ്. പ്രതിയായ മകൻ സ്കിസോഫ്രീനിയ ബാധിതനാണെന്ന് പൊലീസ് റിപ്പോർട്ട്. ബുധനാഴ്ച്ച രാവിലെ 8.30-നാണ് രോഹൻ മാതാപിതാക്കളായ നവീൻ ചന്ദ്ര ഭട്ടും ശ്യാമള ഭട്ടും താമസിച്ചിരുന്ന വിഗ്നാനൻ നഗറിലെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തിയത്.
സ്റ്റാർട്ടപ്പ് തുടങ്ങാൻ പണം നൽകാത്തതിനെത്തുടർന്നാണ് രോഹൻ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ രോഹൻ ഈ അടുത്തിടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ബിസിനസ്സ് തുടങ്ങാൻ പണം നൽകാതിരുന്നതിനെത്തുടർന്ന് മാതാപിതാക്കളുമായി പിണങ്ങി രോഹൻ മറ്റൊരു സ്ഥലത്താണ് താമസിച്ചു വന്നിരുന്നത്.
അറസ്റ്റിലായ രോഹനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയെ സമീപിച്ചപ്പോഴാണ് ആരോഗ്യ പരിശോധനയ്ക്കായി കോടതി നിംഹാൻസിലേക്ക് അയച്ചത്. തുടർന്ന് നിംഹാൻസിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പ്രതിയ്ക്ക് സ്കിസോഫ്രീനിയ ബാധിച്ചതായി കണ്ടെത്തിയത്. രോഹൻ പോലീസിനോട് പറഞ്ഞതനുസരിച്ച് അമ്മ തന്നെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ദിവസവും ഉറക്കമരുന്ന് കലർത്തിയ പാൽ നൽകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബത്തിന്റെ റെപ്യൂട്ടേഷൻ നഷ്ടമായി എന്ന് ആരോപിച്ച് അച്ഛൻ സ്ഥിരമായി ശകാരിക്കാറുണ്ടെന്നും മൊഴി നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

