
കാണാതായ ഇരുപതുകാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ആണ് സംഭവം. സര്‍ക്കാര്‍വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥി വര്‍ഷിതയെ കഴിഞ്ഞ 14നാണ് കാണാതായത്. രണ്ട് ദിവസത്തിന് ശേഷം ചിത്രദുര്‍ഗയില്‍ റോഡരികില്‍ വര്‍ഷിതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വര്‍ഷിതയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച ഹോസ്റ്റലില്‍ നിന്ന് പോയ വര്‍ഷിതയെ കാണാതാവുകയായിരുന്നു. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ചിത്രദുര്‍ഗ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഏറ്റുവാങ്ങാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിച്ചു.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

