
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ഷമീർ (37) എന്ന ബോംബെ ഷമീറിനെ പതിനെട്ട് വർഷം കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയ്ക്കും ശിക്ഷിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്നും വിധിയിൽ പറയുന്നു. 2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മെഡിക്കൽ കോളേജിൽ ചികിത്സാവശ്യത്തിന് എത്തിയ കുട്ടി പുറത്ത് സാധനം വാങ്ങിക്കാൻ നിൽക്കുമ്പോൾ പ്രതി കുട്ടിയുടെ മൊബൈൽ നമ്പർ ചോദിച്ച് എത്തി. ഇത് നൽകാതിരുന്നപ്പോൾ ഫോൺ പിടിച്ചു വാങ്ങി പ്രതിയുടെ നമ്പറിലേയ്ക്ക് വിളിച്ചു. ഇത് കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസിലെത്തി പരാതിപ്പെട്ടിരുന്നു.
ALSO READ; മുംബൈയിൽ പവായ് സ്റ്റുഡിയോയിൽ ബന്ദികളാക്കപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി
ഈ സമയം പ്രതി കുട്ടിയെ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു. തന്‍റെ കയ്യിൽ പിടിച്ചത് ചോദിക്കാനായെത്തിയ കുട്ടിയെ പ്രതി ഓട്ടോയ്ക്കുള്ളിൽ പിടിച്ച് കയറ്റി ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ട് പോയി. തുടർന്ന് ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ നിലവിളി കേട്ടതോടെ സഹായിക്കാനെത്തി. ബൈക്ക് നിർത്തിയതോടെ ഇയാൾ ഓട്ടോയുമായി രക്ഷപ്പെട്ടു.
എന്നാൽ, ബൈക്കിലുള്ളവർ ഓട്ടോയെ പിന്തുടരുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ബൈക്ക് വിടാതെ പിന്തുടരുന്നത് കണ്ട് പ്രതി കുട്ടിയെ തമ്പാനൂർ ഇറക്കി വിട്ടിട്ട് ഓട്ടോയിൽ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ,എസ്.ഐ എ എൽ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

