കാമുകിയോടുള്ള സ്‌നേഹം തെളിയിക്കാന്‍ വീട്ടുകാരുടെ നിര്‍ബന്ധം; ജീവന്‍ നഷ്ടപ്പെട്ട് 20കാരന്‍

death pattambi

ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പ്രണയം തെളിയിക്കാന്‍ വിഷം കഴിച്ച് 20കാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിഷാംശമുള്ള പദാര്‍ത്ഥം കഴിച്ച് കൃഷ്ണ കുമാര്‍ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. കൃഷ്ണ കുമാര്‍ രണ്ടു വര്‍ഷമായി സോനാരി ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം കൃഷ്ണകുമാറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൃത്യം നടത്തിയത്.

മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാശമുള്ള പദാര്‍ത്ഥം കഴിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുകയായിരുന്നു. വിഷാംശം അടങ്ങിയ പദാര്‍ത്ഥം കഴിച്ചതോടെ യുവാവ് അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരെത്തി കൃഷ്ണകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also read – ‘എത്രാമത്തെ തവണയാണ് നിങ്ങളുടെ ചുവന്ന മഷി കളി ജനം തിരിച്ചറിയുന്നത്‌, ഇനിയെങ്കിലും മുക്കാല്‍ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയുമായി രാഷ്ട്രീയ നാടകം കളിക്കാന്‍ തെരുവില്‍ ഇറങ്ങരുത്’; വൈറലായി കുറിപ്പ്

വിഷാംശമുള്ള പദാര്‍ത്ഥം കഴിക്കാന്‍ യുവതിയുടെ കുടുംബം നിര്‍ബന്ധിച്ചതായി യുവാവ് മൊഴി നല്‍കിയിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് യുവാവിന് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയതോടെ കൃഷ്ണകുമാറിന്റെ കുടുംബം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ മകനെ യുവതിയുടെ കുടുംബം നിര്‍ബന്ധിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News