കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

student found dead in koyilandy

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽ കാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ്.

Also read: അസമിൽ 28 കാരിയെ ആൺസുഹൃത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത് ഏ‍ഴംഗ സംഘം; ക്രൂരതക്ക് ശേഷം 10000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ

ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

english summary : A college student was found dead in Koyilandy. The deceased was identified as Sreenanda, the daughter of Ani, a native of Poil Kavu. The girl was found dead inside her house last night.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News