
കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി മർദിച്ചതായി പരാതി. ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാല് അംഗ സംഘം മർദിച്ചത്. സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അമൽ ദേവ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. അമൽദേവ് എത്തിയതിനു പിന്നാലെ നാലു കൂട്ടുപ്രതികളും എത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സംഘം ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ അതിക്രൂരമായി മർദ്ദിക്കുക്കയും ചെയ്തതായി എഫ് ഐ ആറിൽ പറയുന്നു.
Also read: വൃദ്ധയായ അമ്മയെ മകൻ കുഴിച്ചുമൂടിയാതായി സംശയം; സംഭവം ആലപ്പുഴയിൽ
മർദ്ദനത്തിൽ വാരിയെല്ല് ഒടിഞ്ഞ അമൽ ദേവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമൽദേവിന്റെ നഗ്ന ദൃശ്യങ്ങളും പ്രതികൾ പകർത്തി. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പൊലീസ് ഇന്നലെ രാത്രി പിടികൂടിയിട്ടുണ്ട്. മുഖ്യ പ്രതി ഉൾപ്പെടെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
English summary : Complaint alleging that a differently-abled youth was trapped in a honey trap and beaten in Kochi.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

