കോഴിക്കോട് ന​ഗരത്തിൽ ലഹരി വേട്ട; 25 ഗ്രാം എംഡിഎംഎ-യുമായി നാല് യുവാക്കൾ പിടിയിൽ

drug bust youth arrested

കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട 25 ഗ്രാം എം ഡി എം എ യുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി കെ ടി ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫാ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെയാണ് എരഞ്ഞിപ്പാലത്ത് വച്ച് പിടികൂടിയത്.
കോഴിക്കോട് സിറ്റി ഡാൻസാഫും നടക്കാവ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

എരഞ്ഞിപ്പാലം മിനി ബൈപാസിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കോഴിക്കോട് ന​ഗരത്തിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ സംഘം ഏറെ നാളായി ലഹരി മരുന്ന് വിൽക്കുന്നതായി പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു.

Also read : വിറ്റ് വിറ്റ് കടുവയേയും വിൽക്കാതിരുന്നാൽ ഭാ​ഗ്യം; വിൽപ്പനയ്ക്കെത്തിച്ച കടുവത്തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗ സംഘം പിടിയിൽ

ഇവരുടെ പേരിൽ മുൻപും നിരവധി കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. റോബർട്ട് ജെയിംസിന്റെ പേരിൽ ലഹരിക്കേസുകളും മോഷണ കേസുകളും പാലക്കാടും എരഞ്ഞിപ്പാലത്തും നിലവിലുണ്ട്. മുഹമ്മദ് റിസ്‌വാൻ എംഡിഎംഎ കൈവശം വച്ചതിന് 2025-ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഷഹരീഷ് ദുബായിൽ ജോലി ചെയ്തിരുന്നപ്പോൾ എംഡിഎംഎ കൈവശം വച്ചതിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറ്റി നാർക്കോടിക് സെൽ അസിസ്റ്റൻഡ് കമ്മീഷൺർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള ടീമുമാണ് സംഘത്തെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News