
കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ആൺസുഹൃത്ത് വൈശാഖൻ പൊലീസ് പിടിയിൽ. ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
ഈ മാസം 24 നാണ് മാളിക്കടവിലെ പ്രതിയുടെ ചെറുകിട വ്യവസായശാലയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഭാര്യ സഹോദരിയാണ് മരിച്ച യുവതി. ജ്യൂസിൽ ഉറക്ക ഗുളിക കലർത്തി നൽകിയതിന് ശേഷം യുവതിയോട് കയറിൽ കെട്ടിത്തൂങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വ്യവസായശാലയിലെ CCTV ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടുകൂടിയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
CCTVദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ഇവരുടെ സംഭാഷണങ്ങളും നിർണായകമായി. പ്രതി ലൈംഗിക വൈകൃതത്തിന്റെ അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷവും ഇയാൾ മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയെന്ന് പൊലീസ് അറിയിച്ചു. വൈശാഖൻ തന്നെ അപായപ്പെടുത്തുമെന്ന് യുവതി ഡയറിയിൽ എഴുതിയിരുന്നുവെന്നും, പ്രതിക്ക് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. എലത്തൂർ പൊലീസിന്റെ കൃത്യമായ ഇടപെടൽ കാരണമാണ് കേസിന്റെ ചുരുളഴിഞ്ഞത്
തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും എലത്തൂർ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

