മതിൽ കെട്ടിയപ്പോൾ വഴിക്ക് വീതി കുറഞ്ഞെന്ന് പരാതി; ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനം

thane murder

തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനം. അതിർത്തി തർക്കത്തിന്റെ പേരിലാണ് വൃദ്ധയെ ക്രൂരമായി മർദിച്ചത്. ഉള്ളൂർ പുലയനാർക്കോട്ടയിൽ 62 കാരിയായ ഉഷയ്ക്കാണ് അയൽവാസി സന്ദീപിന്റെ മർദ്ദനമേറ്റത്. ഉഷയുടെ വീടിന് മുന്നിൽ മതിലു കെട്ടിയപ്പോൾ വഴിക്ക് വീതി കുറഞ്ഞു പോയി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ നിലവിൽ മെഡിക്കൽ കോളേജിൽ ICU ൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ:വാക്ക് പാലിക്കാതെ സുരേഷ് ഗോപി: തൃശൂരിലെ പുലിസംഘങ്ങൾക്ക് 3 ലക്ഷം വീതം നൽകാമെന്ന് പ്രഖ്യാപിച്ചിട്ടും ധനസഹായം നൽകിയില്ല

ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പുറത്ത് വന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. പ്രതി സന്ദീപിനെതിരെ വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

ENGLISH SUMMARY: A 62-year-old woman named Usha was brutally beaten by her neighbor Sandeep in Ulloor, Thiruvananthapuram, over a boundary dispute. The attack occurred after a wall construction allegedly narrowed the pathway. Usha, who sustained severe head injuries, is currently in ICU at the Medical College Hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News