അടൂരിൽ എക്സൈസ് പരിശോധന: 125 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു

excise inspection in adoor

അടൂർ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ കുരമ്പാല പഴകുളം ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കുരമ്പാല തെക്ക് താന്നിവിള വടക്കേതിൽ വീട്ടിൽ സുഭാഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാറ്റാൻ പാകമാക്കിയ 125 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

അടൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവ സീസൺ ആയതിനാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് അതീവ ജാഗ്രത പുലർത്തി വന്നിരുന്നു. സുഭാഷിനെ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. എക്സൈസ് റെയ്ഡിൽ അടൂർ എക്സൈസ് റേഞ്ച്‌ ഇൻസ്പെക്ടർ ജെ.പി ഹരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം ഹുസൈൻ അഹമ്മദ്,പ്രിവന്റ് ഓഫീസർ വിമൽ കുമാർ വിഎസ്,ജയചന്ദ്രൻ എസ്, കെ സി അനിൽ,സിവിൽ എക്സൈസ് ഓഫീസർ സ്നേഹ മോഹൻ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Also read : മധ്യപ്രദേശിനെ നടുക്കിയ ‘വിഷപ്പേഡ’ കേസ്: മൂന്ന് മരണങ്ങൾ, ഒടുവിൽ പ്രതികൾ കുടുങ്ങി

താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാല പട്രോളിങും പരിശോധനകളും കർശനമാക്കിയിട്ടുള്ളതായി എക്സൈസ് ഉദ്യോസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News