
ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നും വന്ന ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സാധാരണയായി പാമ്പു കടിയേറ്റ ആളുകള്‍ ആശുപത്രിയിലേക്ക് പോകുന്നതാണ് പതിവ്. എന്നാല്‍ ഹര്‍ദോയി ജില്ലയിലെ ഈ 28കാരന്‍ ചെയ്തതാവട്ടെ പ്രതികാരമെന്നോണം പാമ്പിനെ തിരികെ കടിച്ച് കൊല്ലുകയാണ് ചെയ്തത്. തദിയാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭദയാല്‍ ഗ്രാമവാസിയായ പുനീത് ആണ് കടിച്ച പാമ്പിനെ തിരികെ കടിച്ച് ആക്രമിച്ചത്. പുനീത് നെല്‍വയലില്‍ പണിയെടുക്കുന്നതിനിടെ ഏകദേശം നാലടി നീളമുള്ള പാമ്പ് യുവാവിന്റെ കാലില്‍ വന്ന് കടിക്കുകയായിരുന്നു. എന്നാല്‍ പരിഭ്രാന്തനാകുന്നതിനു പകരം പുനീത് പാമ്പിനെ പിടികൂടുകയും പാമ്പിന്റെ തല പല്ല് കൊണ്ട് കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Also read – കാമുകിക്ക് വേണ്ടി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി: തമിഴ്നാടിനെ ഞെട്ടിച്ച കൊലപാതകം
സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ നിരീക്ഷണത്തില്‍ വച്ചതിന് ശേഷമാണ് യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. പാമ്പിന്റെ തല കടിക്കുന്നത് അതി ഭയാനകമാണെന്നും വിഷം ഉള്ളില്‍ചെന്നിരുന്നെങ്കില്‍ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
हरदोई के भड़ायल गांव में धान के खेत में काम कर रहे 28 वर्षीय पुनीत को काले कोबरा ने काट लिया. गुस्साए पुनीत ने हिम्मत दिखाते हुए सांप को पकड़ा और उसका फन अपने दांतों से चबा डाला, जिससे सांप की मौत हो गई. परिजनों ने पुनीत को अस्पताल पहुंचाया, जहां उपचार के बाद वह एक रात में ही… pic.twitter.com/ravLaCkkbv
— AajTak (@aajtak) November 6, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


