
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് കുട്ടിയുടെ പിതാവ്. കുട്ടിയെ മർദ്ദിച്ചത് താൻ ആണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൈ മുട്ടു കൊണ്ട് കുട്ടിയുടെ വയറ്റിൽ മർദ്ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റിൽ ക്ഷതം ഏറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിൻ്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് മർദ്ദന വിവരം പിതാവ് സമ്മതിച്ചത്. കുറ്റം സമ്മതിച്ചത് മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ്. കുട്ടിയുടെ പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം ഭാര്യയോടുള്ള സംശയമാണെന്നും പിതാവിന്റെ മൊഴിയുണ്ട്.
Also read; പന്ത്രണ്ടുകാരിക്കെതിരെ ലൈംഗീകാതിക്രമം മാതാവ് പിടിയിൽ; സുഹൃത്തിനായി അന്വേഷണം ഊർജിതം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. കുട്ടിയുടെ മരണശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കൂടുതൽ സംശയങ്ങൾ ഉണ്ടായത്. മാതാപിതാക്കളെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


