
ഭാര്യ ഉപേക്ഷിച്ചുപോയതോടെ ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. സുനില്‍ ഭാക്കറെ (56) എന്നയാളാണ് മക്കളായ ജയ് (18), ആര്യ (10) എന്നിവരെ സമരവര്‍ണിയിലുള്ള വാടക വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി – ദമന്‍ ദിയുവിലെ സില്‍വാസയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ പോയതോടെ കുട്ടികളെ തനിച്ച് നോക്കേണ്ട സ്ഥിതി വന്നതാവാം ഇയാളെ ഇത്തരത്തിൽ ഒരു ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആണ് പോലീസ് പറയുന്നത്.
ALSO READ: പരുക്കേറ്റാൽ ഇനി കളിക്കേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമം അവതരിപ്പിച്ച് ബിസിസിഐ
കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിക്കുന്നതിന് മുമ്പ് ഇയാള്‍ രണ്ട് കുട്ടികള്‍ക്കും വിഷം നല്‍കിയതായും സംശയിക്കുന്നതായി സില്‍വാസ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ടി.കെ. പറഞ്ഞു. മഹാരാഷ്ട്രാ സ്വദേശികളായ കുടുംബം കഴിഞ്ഞ 20 വര്‍ഷമായി സില്‍വാസയിലാണ് താമസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

