അധികാര മോഹം ക്രൂരതയായി; സർപഞ്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

man arrested for murder

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തം കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡിൽ സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി ആറ് വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. പ്രതിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി തന്റെ പെൺമക്കളിൽ ഒരാളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച് പ്രതി ആറ് വയസ്സുള്ള മകളെ ഒരു കനാലിലേക്ക് എറിഞ്ഞതാണ് കൊലപ്പെടുത്തിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം തെലങ്കാനയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Also read : സമ്മാനപ്പൊതിയെന്ന് കരുതി, തുറന്നപ്പോൾ കണ്ടത് മരണവാറന്റ്!

സംഭവത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിന് പിന്നിൽ പിതാവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News