എം ഡി എം എയുമായി വിദേശ പൗരൻ പിടിയിൽ

ganja arrest

തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also read: ഭാര്യ ഉപേക്ഷിച്ചു പോയി; ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി, സംഭവം ദാദ്ര നഗര്‍ ഹവേലിയിൽ

അതിനിടെ, കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ്‌ സഹദ് ആണ് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചിൽ ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News