രണ്ടര വയസുകാരനെ കൊന്ന് മൃതദേഹം ബാഗിലാക്കി നദിയില്‍ തള്ളി പിതാവ്; സംഭവം ഹൈദരാബാദില്‍

crime youngman killed fatherinlaw

രണ്ടര വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി പിതാവ്. ഹൈദരാബാദിലാണ് സംഭവം. ആരോഗ്യ പ്രശ്‌നങ്ങളുള്ള കുഞ്ഞ് ഏറെ നാളായി ചികിത്സയിലായിരുന്നു. കുട്ടിയുടെ രോഗത്തെ ചൊല്ലി ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിതാവ് ബാഗിലാക്കി. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോകുകയും നദിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്.

Also read – ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പശ ഒഴിച്ച് സഹപാഠികള്‍; അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍

പ്രതി ബാഗുമായി ബൈക്കില്‍ സഞ്ചരിക്കുന്നത് വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റം സമ്മതിച്ചത്. പ്രതി വീടിന് സമീപത്ത് പച്ചക്കറി കടയില്‍ ജോലി ചെയ്യുന്നയാളാണ്.
കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ബന്ദ്ലഗുഡ പോലീസ് പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News