വ്യാജ ഹിമാലയൻ ലിവ്-52 ​ഗുളിക നിർമ്മാണം ​ഗാസിയാബാദിൽ 5 പേർ അറസ്റ്റിൽ

fake medicine

ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വ്യാജ ലിവ്-52 ​ഗുളിക നിർമ്മിച്ച 5 പേർ അറസ്റ്റിലായി. പ്രതികളിൽ നിന്നും 50,000 വ്യാജ ​ഗുളികകളും, 500 കവറുകളും, 1200 ക്യാപുകളും, കണ്ടെയ്നറുകളും ഒരു വാ​ഗ്നറും കണ്ടെടുത്തു.

വ്യാജ ​ഗുളികകൾ വ്യാപകമായി നിർമ്മിക്കുന്നതായി ഹിമാലയൻ കമ്പനി ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡിസിപി സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ മുറാദ് ന​ഗറിലെ ഒരു വ്യാജ അഡ്രസിൽ നിന്നും ​ഗുളികകൾ കൊറിയറായി അയച്ചതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ​ഗാസിയാബാദ് സ്വ​ദേശികളായ മയങ്ക് അ​ഗർവാൾ(41), തുഷാർ താക്കൂർ ( 25), ആകാശ് താക്കൂർ( 28), നിതിൻ ത്യാ​ഗി(44), ഡൽഹി സ്വദേശിയായ അനൂപ് ​ഗാർ​ഗ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. തുഷാർ താക്കൂർ പാരമെഡിക്കൽ വിദ്യാർഥിയാണ്. കൃത്യത്തിന്റെ മാസ്റ്റർ മൈൻഡ് മയങ്ക് അ​ഗർവാളാണെന്ന് പൊലീസ് പറഞ്ഞു.

Also read: കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു; കുറ്റവാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ഭാരതീയ ന്യായസംഹിത 318(4) പ്രകാരം (വഞ്ചന), 336(3) (വഞ്ചനയ്ക്കായി വ്യാജ രേഖ ചമയ്ക്കൽ), 274 (ഭക്ഷണത്തിൽ മായം ചേർക്കൽ), 276 ( മരുന്നിൽ മായം ചേർക്കൽ) എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News