
ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാലുകാരൻ പത്തുവയസുകാരിയെ കുത്തിക്കൊന്നു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഹസ്ര എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. 21 തവണയാണ് ആൺകുട്ടി സഹസ്രയെ കുത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സഹസ്രയുടെ അച്ഛന്‍ മെക്കാനിക്കും അമ്മ ലാബ് ടെക്‌നീഷ്യനുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. ആറു വയസുള്ള സഹോദരന്‍ സ്‌കൂളിലും പോയശേഷമായിരുന്നു കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉച്ചയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്.
ALSO READ: ‘പൊരിഞ്ഞ പോരാട്ടം’; നാസികില്‍ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ: വീഡിയോ വൈറല്‍
പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആൺകുട്ടിയാണെന്ന് സമ്മതിച്ചതായി ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. ക്രിക്കറ്റ് ബാറ്റ് മോഷണമാണ് കൊലപാതകത്തിന് പിന്നിലെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കണമെങ്കിൽ കുട്ടി എന്തിനാണ് കത്തിയുമായി വീട്ടിൽ കയറിയതെന്ന് പോലീസ് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

