
ദുഹായിൽ നിന്നും മുറാദ് നഗറിലേയ്ക്ക് പോയ നമോഭാരത് ട്രെയിനിൽ യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾ തമ്മിലുള്ള അശ്ലീല വീഡിയോ പുറത്തായതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് നമോഭാരത് ട്രെയിൻ ഓപ്പറേറ്ററിനെ റെയിൽവേ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
റിപ്പോർട്ട് പ്രകാരം നവംബർ 24 വൈകിട്ട് 4 മണിയ്ക്കാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങളിൽ ട്രെയിനിന്റെ മിക്ക കാബിനുകളും ഒഴിഞ്ഞു കിടക്കുന്നതായി കാണാം. യുവതി ധരിച്ച കോളേജ് യൂണിഫോമിന്റെ ലോഗോയും ഐഡി കാർഡും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഇരുവരും ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വീഡിയോ ആയി പകർത്തി പ്രചരിപ്പിച്ചത്.
ട്രെയിൻ ഓപ്പറേറ്റർ റിഷഭിന് റെയിൽവേ നിയമങ്ങൾ ലംഘിക്കുകയും ഇരുവരുടെയും അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് പിരിച്ച് വിടൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് റിഷഭിനെതിരെ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് യുവതിയ്ക്കും യുവാവിനും എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

