
മൂന്ന് വയസ് മാത്രമുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛൻ പിടിയിൽ.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കൈജ് തഹ്‌സിലിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ചുമത്തി 54 വയസുകാരനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 16 നും 25 നും ഇടയിൽ പ്രതി പലതവണ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിവരങ്ങളാണ് പൊലീസ് അറിയിക്കുന്നത്. സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഒരു എൻജിഒയിൽ അഭയം തേടുകയും അവരുടെ സഹായത്തോടെ പരാതി നൽകുകയുമായിരുന്നു.
മദ്യപാനവും തർക്കങ്ങളും കാരണം കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ട് വർഷമായി മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നുഅതേസമയം പ്രതിയെ കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

