‘ആരോ വിളിക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങി’; ഗുജറാത്തിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ

mdma crime

ഗുജറാത്തിൽ പതിനഞ്ചുകാരി തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഏഴ് പേർ 20-21 വയസ് പ്രായമുള്ളവരാണ്. പ്രായപൂർത്തിയാകാത്ത ഒരാളാണ് എട്ടാം പ്രതിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി 7ന് വാൻസ്ഡയിലായിരുന്നു സംഭവം. രാത്രി 10:30ഓടെ ആരോ വിളിക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിലെത്തിയവർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ നിന്നും ഏകദേശം 2.5 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കാണ് ഇവർ കുട്ടിയെ കൊണ്ടുപോയത്. അവിടെ അഞ്ചുപേർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

ALSO READ: ദില്ലിയിലെ തോക്ക് കടത്ത്: 67-കാരി ‘മുത്തശ്ശി’ പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ പശ്ചാത്തലം

രാത്രി മുഴുവൻ പെൺകുട്ടിക്കായി കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ പെൺകുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ക്രൂരപീഡനത്തിന്റെ വിവരം കുടുംബം അറിയുന്നത്. വ്യാഴാഴ്ച പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പരിചയക്കാരാണ് പ്രതികളെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പേരെയും അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി ചിഖ്‌ലി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി വി ഗോഹിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News