ഗുരുദേവ് എക്സ്പ്രസ്സിൽ പരിശോധന: കഞ്ചാവ് പിടികൂടി

പാലക്കാട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ക‍ഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഏ‍ഴ് കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഷൊർണൂർ സർക്കിൾ ഡാൻസാഫ്, പാലക്കാട്‌ ഇൻ്റലിജൻസ് ആര്‍പിഎഫ്, സി ഐ ബി ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കോയമ്പത്തൂരിൽ നിന്നും വന്ന ട്രെയിൻ നമ്പർ 12660 ഗുരുദേവ് എക്സ്പ്രസ്സിലാണ് പരിശോധന നടത്തിയത്. പിൻവശത്തെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 6-7 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

ALSO READ: പ്രൊഫസര്‍ അനുചിതമായി സ്പർശിച്ചു, കുപ്പികൊണ്ട് അടിക്കുകയും മുടി മുറിക്കുകയും ചെയ്തു: ധർമ്മശാലയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം, പിതാവ് പറയുന്നതിങ്ങനെ…

സംഭവത്തിൽ പാലക്കാട് റെയിൽവേ പൊലീസ് (ജി ആര്‍ പി) തുടര്‍ നടപടി സ്വീകരിക്കും. ലഹരി കടത്തിനെതിരെയുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചിട്ടുണ്ട്.

ALSO READ: ‘മുഖം പിളർന്ന നിലയിൽ’; ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂരപീഡനം; സഹോദരി പറയുന്നതിങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News