വളർന്നുവരുമ്പോൾ സുന്ദരികളാകുമോ എന്ന ഭയം: ഹരിയാനയിൽ 32 വയസുകാരി സ്വന്തം കുഞ്ഞിനെയും മൂന്ന് പെൺകുട്ടിക‍ളെയും കൊലപ്പെടുത്തി

Crime

ഹരിയാനയിലെ പാനിപ്പത്തിൽ 32 വയസ്സുകാരി മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കൊലചെയ്യപ്പെട്ട 3 പെൺകുട്ടികളും പ്രതി പൂനവുമായി ബന്ധമുള്ളവരായിരുന്നു. സംശയം ഉണ്ടാകാതിരിക്കാൻ 3 വയസ്സുള്ള സ്വന്തം മകനെയും കൊലചെയ്തിരുന്നു.

അവർ തന്നെക്കാൾ സൗന്ദര്യമുള്ളവരായി വളർന്നുവരുമെന്ന പേടിയിലാണ് കൊലപാതകം ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പാനിപ്പത് പൊലീസ് സൂപ്രണ്ട് ഭുപേന്ദർ സിങ് പറഞ്ഞു. ഭംഗിയുള്ള കുട്ടികളെ കാണുമ്പോൾ വളരുമ്പോൾ അവർ തന്നെക്കാൾ സൗന്ദര്യമുള്ളവരാകുമോ എന്ന് അസൂയ തോന്നാറുണ്ടെന്ന് സ്ത്രീ മൊഴി നൽകിയതായി എസ് പി പറഞ്ഞു.

എല്ലാ കേസുകളിലേയും പ്രവർത്തനരീതി സമാനമായിരുന്നു. അസ്വാഭാവിക മരണം എന്ന് വരുത്തിതീർക്കാനായി കുട്ടികളെയെല്ലാം ടാങ്കിലെയോ ടബ്ബിലെയോ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുടെ റിപ്പോർട്ട് അനുസരിച്ച് 2023 ൽ സഹോദരന്റെ 9 വയസ്സുള്ള മകളെയാണ് ആദ്യം ഭാവർ വില്ലേജിലെ വീട്ടിലെ വാട്ടർ ടാങ്കിൽ മുക്കി കൊന്നത്. അതിനുശേഷമാണ് മകനായ ശുഭത്തെ കൊലചെയ്തത്. 2025 ൽ ബന്ധുവായ ഒരു 6 വയസ്സുകാരിയെ സേവാ വില്ലേജിലെ വീട്ടിലെ വാട്ടർ ടാങ്കിൽ മുക്കി കൊല്ലുകയുണ്ടായി. കുടുംബത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ മറ്റൊരു 6 വയസ്സുകാരിയെയും ടബ്ബിലെ വെള്ളത്തിൽ തല താഴ്ത്തികൊന്നു. പെൺകുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വഷത്തിലാണ് സ്ത്രീയുടെ കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News