
കോട്ടയം കുമാരനെല്ലൂർ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര അതിക്രമം. 39 കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിചതച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു അതി ക്രൂരമർദ്ദനം. യുവതിയുടെ മുഖത്തടക്കം ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആഹാരം കഴിക്കാനെങ്കിലും സാധിച്ചതെന്ന് യുവതി കൈരളി ന്യൂസിനോട് പറഞ്ഞു. പ്രതിയായ ഭർത്താവ് ജയൻ ശ്രീധരൻ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
വർഷങ്ങൾ ആയി ജയൻ മർദ്ദിക്കുമായിരുന്നു എന്നും രമ്യ വെളിപ്പെടുത്തി. മുൻപ് ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നു എന്നും അവർ പറഞ്ഞു. മൂന്ന് മക്കളെയും ജയൻ ഉപദ്രവിക്കുമായിരുന്നു. അകാരണമായാണ് പലപ്പോഴും മർദിക്കുന്നതെന്നും കാരണം പോലും അറിയാതെ കൊടിയ മർദ്ദനമേൽക്കേണ്ട സാഹചര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പരാതിപ്പെടാൻ പോലും പറ്റാത്ത തരത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

