യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് ഗുരുതരമായി പരുക്കേല്പിച്ചു; കവിളില്‍ ഇരുപതോളം തുന്ന്

blade-attack-ernakulam-allapra

എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്. ഭര്‍ത്താവ് അനൂപാണ് ആക്രമിച്ചത്.

സംഭവ ശേഷം പ്രതി അനൂപ് സ്വയം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് സ്വാതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

Read Also: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

News Summary: In Ernakulam, a young woman was seriously injured by her husband after he slashed her with a blade. Swathi was injured at her Veluramkunnu house in Allapra. Swathi suffered serious injuries on both cheeks and the sole of her right foot. She has about twenty stitches on her cheek. The attack was carried out by her husband Anoop.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News