സ്വന്തം ഭാര്യയുടെയും മകളുടെയും മൊഴി നിർണായകമായി; ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5 വർഷം കഠിന തടവ്

ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയൽവാസിയായ 41കാരന് 5 വർഷം കഠിന തടവും 30000 രൂപ പിഴയും. ഇടുക്കി അതിവേഗ ( പോക്സോ ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.

2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ അയൽവാസിയായ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടിൽ ചെന്ന സമയമാണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിന്റെ ടെറസിൽ ഇരുന്നു കളിച്ചു കൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാൻ പ്രതിയുടെ മകൾ കുട്ടിയെ പറഞ്ഞു വിട്ടപ്പോൾ ഗിരീഷ് റൂമിൽ വച്ച് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രൊസീക്യൂഷൻ കേസ്.

ALSO READ: ദേശീയപാതാ അതോറിറ്റിയുടെ കടം രണ്ടരലക്ഷം കോടി; മസാലബോണ്ട് വഴി മാത്രം എടുത്തത് 3000 കോടി; വെളിപ്പെടുന്നത് കടമെടുക്കൽ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ്

കേസിന്റെ വിചാരണയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മകളും പ്രതിക്കെതിരെ മൊഴി നൽകിയതും കേസിൽ നിർണായകമായി. പിഴ ഒടുക്കാത്ത പക്ഷം പ്രതി 6 മാസം അധിക തടവ് അനുഭാവിക്കണമെന്നും കൂടാതെ പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു. 2024 ൽ ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം നടത്തി അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ സന്തോഷ്‌ സജീവ് അന്തിമ റിപ്പോർട്ട്‌ നൽകിയ കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആശ പി കെ പ്രൊസീക്യൂഷൻ നടപടികളെ ഏകോപിപ്പിക്കുവാൻ സഹായിച്ചു. പ്രൊസീക്യൂഷൻ ന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist