ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭര്‍ത്താവും വീട്ടുകാരും

Uttar Pradesh

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭര്‍ത്താവും വീട്ടുകാരും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഗോപാല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

യുവതിയോടും കുടുംബത്തോടും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ട അധിക സ്ത്രീധനമായ 5 ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണ് വെളളിയാഴ്ച്ച കൊലപാതകം നടന്നത്. 21കാരിയായ രജ്നി കുമാരിയാണ് കൊല്ലപ്പെട്ടത്. ഒരു ടെന്‍റ് ഹൗസ് നിര്‍മിക്കാന്‍ 5 ലക്ഷം രൂപ സ്ത്രീധന ഇനത്തില്‍ നല്‍കണം എന്നതായിരുന്നു ഭർത്താവ് സച്ചിനും കുടുംബവും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക നല്‍കാന്‍ രജ്നിയുടെ കുടുംബത്തിനായില്ല. ഇതിനെ തുടർന്നാണ് ഗര്‍ഭിണികൂടിയായ യുവതിയെ കൊലപ്പെടുത്തുന്നത്.

ALSO READ: സി.ആര്‍.പി.എഫ് ക്യാമ്പിന്റെ അതിര്‍ത്തിക്കടുത്ത് രക്തത്തില്‍ കുളിച്ച് മൃതദേഹം; കിഴക്കന്‍ ദില്ലിയില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തി

സംഭവത്തിൽ യുവതിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവ് സച്ചിനും കുടുംബത്തിനുമായുളള അന്വേഷണം
ശക്തമാക്കി.

ALSO READ: NEFT ട്രാൻസാക്ഷൻ നടത്തി ഫോണിൽ ട്രാൻസാക്ഷൻ സക്സസ് ഫുൾ എന്ന മെസ്സേജ് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News