
യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസുകാരിയായ ഇന്ത്യൻ വംശജക്ക് നേരെ പീഡനം. വംശീയതയുടെ പേരിലുണ്ടായ വെറുപ്പാണ് അതിജീവിതക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പീഡിപ്പിച്ചതായി കരുതുന്ന ആളിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വാൾസാളിലെ പാർക്ക് ഹാൾ ഏരിയയിൽ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. തികച്ചും ഭയാനകമായ ആക്രമണമാണ് നടന്നതെന്നും, കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന നടപടികളെല്ലാം സ്വീകരിക്കുന്നുണ്ടെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ; പാരീസിലെ ലൂവ്രെ മ്യൂസിയത്തിലെ കവര്‍ച്ച; വിദേശത്തേക്ക് കടക്കുന്നതിനിടെ പ്രതികള്‍ പിടിയില്‍
30 വയസോളം പ്രായം വരുന്ന വെള്ളക്കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സിഖ് കമ്യൂണിറ്റിയിൽ ഉൾപ്പെട്ട പെൺകുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപ പ്രദേശമായ ഓൾഡ്ബറിയിലും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ വംശജയായ സ്ത്രീക്ക് നേരെ ലൈംഗിക ആക്രമണം നടന്നിരുന്നു. ആക്രമണങ്ങൾ വർധിച്ചതോടെ പ്രാദേശത്തുള്ള ഇന്ത്യക്കാർ ആശങ്കയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

